തിരുവനന്തപുരം: സംസ്ഥാനത്ത് നിപ്പ പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമ്പർക്ക പട്ടികയിലുള്ളവർക്ക് ഗുരുതര രോഗലക്ഷണമില്ലെന്നും കൊവിഡിന് സമാന്തരമായി നിപ പ്രതിരോധവും ഊർജിതമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ അധികമായി ജീവനക്കാരെ നിയമിക്കും. നിപ വാർഡിൽ വിദഗ്ധ ഡോക്ടർമാരെയും നിയമിക്കും. എല്ലാ ജില്ലയിലും ജാഗ്രതവേണം. നിലവിൽ സമ്പർക്കപട്ടികയിലുള്ളത് 257 പേരാണ് ഉള്ളത്.
