മനാമ: ബഹ്റൈൻ മീഡിയ സിറ്റി സെപ്റ്റംബർ 25 വരെ ബഹ്റൈനിലെ വിവിധ സംഘനകളെ സഹകരിപ്പിച്ച് ഒരുക്കുന്ന 21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യുനിക്കോ ശ്രാവണമഹോത്സവം 2021 വിർച്യുൽ ഓണാഘോഷങ്ങളുടെ രണ്ടാം ദിനത്തിൽ ഐമാക് ബഹ്റൈൻ ബഹ്റൈൻ മീഡിയസിറ്റിയുടെ ഫിലിം സെസൈറ്റി ബി എം സി ഫിലിം സെസൈറ്റി എന്ന പേരിൽ പരിപാടിയിലെ വിശിഷ്ടാഥിതിയും പ്രശസ്ത ബോളിവുഡ് ഡയറക്ടറും നിർന്മാതാവുമായ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സ്നേഹ നിർബന്ധത്തിൽ ആനന്ദ് കുമാർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായും ചുമതലയേറ്റെടുത്തു.
ബി.എം സി ഫിലിം സെസൈറ്റിയിലെ എല്ലാ അംഗങ്ങൾക്കും പ്രിവിലേജ് കാർഡ് നൽകുമെന്നും, 2022 ൽ ബി എം സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയിൽ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. വിളക്ക് കൊളുത്തൽ ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ ബഹ്റൈനിലെ രജനീകാന്ത് ഫാൻസ് അസോസിയേഷൻ സെക്രട്ടറി സുരേഷ് കാലടി വിശിഷ്ട അതിഥിയായി. അദ്ദേഹം ബഹ്റൈനിലെ രജനീകാന്ത് ഫാൻസിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ബഹ്റൈൻ മീഡിയ സിറ്റിക്ക് വാഗ്ദാനം ചെയ്തു.
പ്രശസ്ത ചലച്ചിത്ര നാടക പ്രവർത്തകരും നടീനടന്മാരുമായ പ്രകാശ് വടകരയും ജയമേനോനുമാണ് ഫിലിം സെസൈറ്റിയുടെ പ്രൊജക്റ്റ് ഡറക്ടർമാർ. തുടർന്ന് ജയാമേനോൻ ബി.എം.സി ഫിലിം സെസൈറ്റിയുടെ തുടർ പ്രവർത്തനങ്ങൾ വിവരിച്ചു. പ്രകാശ് വടകര, ബഹ്റൈൻ സിനിമാ ക്ലബ് പ്രതിനിധി യുസഫ് ഫുലാദ്, പ്രമുഖ ജീവകാരുണ്യ സംഘന ഡിഎംസിയുടെ കേരള കോഡിനേറ്റർ ബെൻസി അറക്കൽ എന്നിവർ ഫിലിം സെസൈറ്റിക്ക് ആശംസകൾ അറിയിച്ചു. ബഹറിൻ മീഡിയ സിറ്റി മീഡിയ ആന്റ് അഡ്മിൻ ഹെഡ് പ്രവീൺ കൃഷ്ണ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ജെമി ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നർമ്മ ബഹ്റൈൻ അവതരിപ്പിച്ച ഹാസ്യ സംഗീത വിരുന്ന് വിർച്വൽ ഓണാഘോഷങ്ങൾക്ക് മിഴിവേകി. മറീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.