തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ കൂട്ടി. ഏഴ് ജില്ലകളില്‍ പ്ലസ് വണിന് 20 ശതമാനം അധികം സീറ്റ് അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അധിക സീറ്റ് അനുവദിച്ചത്. എല്ലാ സ്ട്രീമുകളിലും 20 ശതമാനം അധിക സീറ്റ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്.
സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലാണ് സീറ്റ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലെയും എല്ലാ ബാച്ചുകളിലും 10 വിദ്യാർഥികളെ വീതം അധികമായി പ്രവേശിപ്പിക്കാൻ കഴിയും. അൺ എയ്ഡഡ് സ്കൂളുകളിൽ സീറ്റ് വർധനയില്ല.