മനാമ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് ബഹറിനിൽ എത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ബഹ്റൈനിലെ ഇന്ത്യൻ സ്കൂളുകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
ഇന്ത്യയുടെ മഹത്തായ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ച് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലും, ഇന്ത്യൻ സ്കൂളുകൾ നൽകുന്ന സംഭാവനകളെയും മന്ത്രി അഭിനന്ദിച്ചു.