ഹൂസ്റ്റൻ ∙ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ ഓണമഹോത്സവം കേരളത്തനിമയുള്ള വിവിധ പരിപാടികളോടെ വെര്‍ച്വല്‍ ആയി സൂം പ്ലാറ്റ്ഫോമില്‍ സെപ്റ്റംബര്‍ നാലിന് ശനിയാഴ്ച രാവിലെ 11 മണി (ഈസ്റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് ടൈം) മുതല്‍ നടത്തുന്നു. ഈ ഓണാഘോഷ മഹോത്സവത്തില്‍ നാടിന്റെ നാനാഭാഗത്തു നിന്നും വൈവിധ്യമേറിയ മലയാളി തനിമയുള്ള ആകര്‍ഷകമായ കലാപരിപാടികള്‍ അരങ്ങേറും. ഓണപ്പാട്ടുകള്‍, ഓണക്കളികള്‍, മാവേലി തമ്പുരാന്റെ എഴുന്നള്ളത്ത്, തിരുവാതിര, നൃത്തം, മിമിക്സ്, കഥാപ്രസംഗം, വില്ലടിച്ചാന്‍പാട്ട്, നാടന്‍പാട്ട്, കൊയ്ത്തുപാട്ട് തുടങ്ങിയവ കലാപരിപാടിയുടെ ഇനങ്ങളാണ്.
ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തുന്ന മലയാള ഗദ്യപദ്യസാഹിത്യകാരന്മാരുമായും എഴുത്തുകാരുമായി ഹ്രസ്വമായ അഭിമുഖങ്ങള്‍, റൗണ്ട് ടേബിള്‍ സംഭാഷണങ്ങള്‍ തുടങ്ങിയവ ഈ സമ്മേളനത്തിന്റെ ഭാഗമായിരിക്കും. ഏതാണ്ട് ഏഴ് മണിക്കൂര്‍ നീണ്ടു നിൽക്കുന്ന ഓപ്പണ്‍ ഫോറ മഹോത്സവമായതിനാല്‍ പരിപാടികള്‍ക്കിടയില്‍ കൊടുക്കുന്ന അറിയിപ്പുകളും അനൗണ്സുമെന്റുകളും ശ്രദ്ധിക്കാന്‍ പങ്കെടുക്കുന്നവരും പ്രേക്ഷകരും ശ്രദ്ധിക്കണമെന്ന് സംഘാടകർ അറിയിച്ചു.
കേരളാ ഡിബേറ്റ് ഫോറം ഒരു സംവാദവേദി കൂടി ആയതിനാല്‍ ഓണസങ്കല്പ്പങ്ങളെ പറ്റിയുള്ള വൈവിധ്യമേറിയ അഭിപ്രായങ്ങള്‍, ഓണം അന്നും ഇന്നും, പ്രവാസി മലയാളികളുടെ ഓണം, മലയാളിയെ ഓണം മറക്കുമോ അതോ മലയാളി ഓണം മറക്കുമോ? തുടങ്ങിയ വിഷയങ്ങളെ പറ്റി വളരെ ഹ്രസ്വമായി സമയപരിധിയ്ക്കുള്ളില്‍ നിന്നു പ്രതികരിക്കാന്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരമുണ്ടായിരിക്കും. അന്നു തന്നെ കേരളാ ലിറ്ററി ഫോറം യുഎസ്എയുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതാണ്.
കേരളാ ഡിബേറ്റ് ഫോറത്തിനും കേരളാ ലിറ്റററി ഫോറത്തിനോ പ്രത്യേകം ഭാരവാഹികള്‍ ഇല്ലാ. ഉള്ളത് ചെറുതോ വലുതോ ആയ പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ തയാറുള്ളവരോ, സഹകരിക്കാന്‍ തയാറുള്ളവരോ ആയ വൃക്തികള്‍ മാത്രമാണ്. ഈ വെര്‍ച്വല്‍ ‘സൂം’ പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ സദാസമയവും അവരുടെ ഓഡിയോ (മൈക്രോഫോണ്‍) മ്യൂട്ടില്‍ വയ്ക്കേണ്ടതാണ്. നിങ്ങളുടെ പേരു വിളിച്ചാലുടനെ അണ്‍മ്യൂട്ട് ചെയ്ത് പരിപാടികള്‍ അവതരിപ്പിക്കുക. എന്നാല്‍ മുഴുവൻ സമയവും വിഡിയോ ഓണ്‍ ചെയ്തു വക്കുന്നതായിരിക്കും ഉചിതം. ഒരിടത്തു നിന്ന് ഒന്നില്‍ കൂടുതല്‍ ഡിവൈസുകള്‍ ഉപയോഗിക്കാനിടയായാല്‍ അതു രണ്ടുമുറികളിലായി അകലത്തില്‍ വയ്ക്കാന്‍ ശ്രദ്ധിക്കുക. ഒപ്പം ഓഡിയോ മ്യൂട്ടിലും ഇടുക.
ദയവായി ശ്രദ്ധിക്കുക: പങ്കെടുക്കുന്നവരുടെ ഫോണിലോ, കംപ്യൂട്ടറിലോ ഡിവൈസിലോ നിങ്ങളുടെ പേര് രേഖപ്പെടുത്തുക. അതുനോക്കിയാണ് വിളിക്കുക. സദാസമയവും ഓഡിയോ (മൈക്രോ ഫോണ്‍) മ്യൂട്ടില്‍ വക്കുക. പേരു വിളിക്കുമ്പോള്‍ തല്‍ക്ഷണം അണ്‍മ്യൂട്ട് ചെയ്ത് പരിപാടി അവതരിപ്പിക്കുക. സംസാരിക്കുക. ഓണമഹോത്സവത്തിലേക്ക് എല്ലാവര്ക്കും ബഹുമാനത്തോടെ സഹര്‍ഷം സ്വാഗതം ചെയ്യുന്നുവെന്ന് സംഘാടകർ അറിയിച്ചു.
ഈ ഓപ്പണ്‍ ഫോറം യോഗ ഓണമഹോത്സവ പരിപാടികള്‍ തല്‍സമയം ഫെയ്സ്ബുക്ക്, യൂ ട്യൂബ് മീഡിയകളില്‍ ലൈവായി കാണാം. മറ്റ് ഏതൊരു മീഡിയയ്ക്കും ഭാഗികമായിട്ടോ മുഴുവന്‍ ആയിട്ടോ ഈ പ്രോഗ്രാം ബ്രോഡ് കാസ്റ്റ് ചെയ്യുവാനുള്ള അനുമതിയും അവകാശവും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബര്‍ നാലിന് ശനിയാഴ്ച രാവിലെ 11 മണി മുതല്‍ ആണ് പരിപാടി. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് 11 എ.എം. എന്ന ഈസ്റ്റേണ്‍ സ്റ്റാന്‍ഡാര്‍ഡ് സമയത്തിന്റെ അടിസ്ഥാനത്തില്‍ അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെര്‍ച്വല്‍ (സൂം) മീറ്റിങ്ങില്‍ പ്രവേശിക്കാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: എ.സി. ജോര്‍ജ്ജ് : 281-741-9465, സണ്ണി വള്ളിക്കളം : 847-722-7598, തോമസ് ഒലിയാല്കുന്നേല് : 713-679-9950, സജി കരിമ്പന്നൂര്‍ : 813-401-4178, തോമസ് കൂവള്ളൂര്‍ : 914-409-5772, കുഞ്ഞമ്മ മാതൃു : 281-741-8522, ജോര്‍ജ് പാടിയേടം : 914-419-2395
ഫെയ്സുബുക്കില്‍ തല്‍സമയം കാണാന്തിരയുക: Kerala Debate Forum USA
ഈ (സും) മീറ്റിംഗില്‍ കയറാനും സംബന്ധിക്കാനും താഴെകൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കില്‍ (സും) ആപ്പ് തുറന്ന് താഴെ കാണുന്ന ഐഡി, തുടര്‍ന്ന് പാസ് വേഡ് കൊടുത്തു കയറുക.
Date & Time: September 4, Saturday 11 AM (Eastern Time – New York Time)
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
റിപ്പോർട്ട്: എ.സി ജോര്‍ജ്ജ്