തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. രാത്രി 10 മുതൽ ആറ് വരെയാണ് കർഫ്യൂ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിൻറെ ഭാഗമായാണ് തീരുമാനം. അവശ്യ സർവ്വീസുകളെ ഇവയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാത്രി പത്ത് മണി മുതല്‍ രാവിലെ ആറ് വരെയാണ് സംസ്ഥാനത്ത് കര്‍ഫ്യൂ. നിയന്ത്രണം കൂടുതല്‍ കര്‍ക്കശമാക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ വിദഗ്ദ്ധരുടെ യോഗം മറ്റന്നാള്‍ നടക്കും. രാത്രി പത്ത് മണി മുതല്‍ ആറ് വരെ സംസ്ഥാനത്തെ കര്‍ഫ്യൂവില്‍ അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ടായിരിക്കും.
ഇളവുകൾ അനുവദിച്ചിട്ടുള്ളവ:
1.ആശുപത്രി യാത്രക്കാർക്കും രോഗികളുടെ കൂട്ടിരുപ്പുകാര്‍ക്കും രാത്രിയാത്രക്ക് അനുമതിയുണ്ട്.
- എല്ലാ ചരക്ക് ഗതാഗതങ്ങൾക്കും തടസ്സമില്ല
- ട്രെയിന്‍, വിമാനയാത്രക്കാര്‍ അവരുടെ ടിക്കറ്റ് കാണിച്ചാല്‍ മതിയാകും.ഇവ കൂടാതെയുള്ള യാത്രകള്‍ക്ക് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ നിന്ന് അനുമതി വാങ്ങണം.
കേരളത്തിൽ ജനസംഖ്യാ അനുപാതികമായി പ്രതിവാര രോഗനിരക്ക് ഏഴില്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ലോക്ഡൌണ് ഏര്‍പ്പെടുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഐ.ടി.ഐ പരീക്ഷ എഴുതേണ്ട വിദ്യാര്‍ഥികള്‍ക്ക് പ്രാക്ടിക്കല്‍ ക്ലാസിന് അനുമതി നല്‍കിയിട്ടുണ്ട്. വരും നാളുകളിലെ കോവിഡ് പ്രതിരോധം ആവിഷ്കരിക്കാന്‍ വിദഗ്ദരെ പങ്കെടുപ്പിച്ചുള്ള യോഗം മറ്റെന്നാള്‍ നടക്കും.