കോലഞ്ചേരി: കോലഞ്ചേരിയില്‍ ലോറിയും കാറും കൂട്ടിയിടിച്ചു കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രൻ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു(22)എന്നിവരാണ് മരിച്ചത്.
കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാദ് ആർ പിള്ളേയെ(20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപത്തായിരുന്നു അപകടം.