കണ്ണൂർ: നെറ്റ് വർക്ക് ലഭിക്കൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറിയ വിദ്യാർത്ഥിക്ക് കൊമ്പ് ഒടിഞ്ഞു വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
കണ്ണൂർ ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.
ചിറ്റാരിപറമ്പ് കണ്ണവം വനമേഖലയിെലെ പന്യോട് ആദിവാസി കോളനിയിൽ അനന്തു ബാബുവാണ് നട്ടെല്ലിന് പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. പ്രദേശത്ത് മൊബെൽ കവറേജ് ലഭിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. മരങ്ങളുടെ മുകളിലോ ഏറുമാടത്തിലോ ഇരുന്നാണ് കുട്ടികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.