മനാമ: ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 31 ന് ബഹ്റൈൻ സന്ദർശിക്കുന്നു.
ഇതോടനുബന്ധിച്ച് വി. മുരളീധരൻ ഇന്ത്യയിലെ ബഹ്റൈൻ അംബാസഡർ അബ്ദുൾറഹ്മാൻ മുഹമ്മദ് അഹമ്മദ് അൽ ഗൗഡുമായി ഇന്ത്യയിലെ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
“ഇന്ത്യയിലെ ബഹ്റൈൻറെ അംബാസഡർ അബ്ദുൽറഹ്മാൻ അൽ ഗൗഡുമായി എന്റെ ഓഫീസിൽ സംവദിക്കുന്നതിൽ സന്തോഷം. ബഹറിനിലെ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമം ഉൾപ്പെടെ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര താൽപ്പര്യമുള്ള കാര്യങ്ങൾ ചർച്ച ചെയ്തു, ” എന്നും വി. മുരളീധരൻ ഇന്നലെ ട്വീറ്റ് ചെയ്തു.