കാബൂള്‍ : താലിബാൻ ഇന്ത്യക്കാരെ തടഞ്ഞുവച്ചിരിക്കുന്നു.കാബൂൾ വിമാനത്താവളത്തിന് സമീപമെത്തിയവരെയാണ് തടഞ്ഞുവച്ചത്. ചിലരെ പിടിച്ചുകൊണ്ടുപോയതായും അഫ്ഗാനിസ്ഥാനിലെ പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.150 ഓളം പേരെ കൊണ്ടുപോയെന്നാണ് വിവരം.പിടിക്കപ്പെട്ടവരിൽ അഫ്ഗാൻ പൗരന്മാരും ഉൾപ്പെടുന്നു. റിപ്പോർട്ടുകൾ ഇതുവരെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടില്ല. അതേസമയം 150 ഓളം പേരെ പിടിച്ചുകൊണ്ടുപോയെന്ന വാർത്ത താലിബാൻ നിഷേധിച്ചു.താലിബാൻ വക്താവ് അഹമ്മദുള്ള വാസെക് ആണ് ആരോപണം നിഷേധിച്ചത്.
അതേസമയം അഫ്ഗാനിസ്ഥാനിൽ നിന്ന് 85 ഇന്ത്യക്കാരുമായി വ്യോമസേനാ വിമാനം പുറപ്പെട്ടു. സി130ജെ വിമാനമാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. താജിക്കിസ്ഥാനിൽ ഇറങ്ങി ഇന്ധനം നിറച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.