സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് തിളക്കമുള്ളതാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ ഒരുപങ്കും വഹിക്കാത്ത, മഹാത്മാഗാന്ധിയെ കൊല്ലാൻ പ്രേരണയേകിയ ആർഎസ്എസിനാൽ നയിക്കപ്പെടുന്ന നരേന്ദ്രമോഡി സർക്കാരും സംഘപരിവാറും സ്വാതന്ത്ര്യസമരത്തിന്റെ പൈതൃകം അവകാശപ്പെടുകയാണ്. ഇതിനെ തുറന്നുകാട്ടാനാണ് സ്വാതന്ത്ര്യദിനവേളയിൽ കമ്യൂണിസ്റ്റുകാർ ദേശീയ പതാക ഉയർത്തിയത്. ഇത് ചരിത്രത്തിലെ തകിടംമറിയൽ എന്നവിധത്തിലെ മാധ്യമങ്ങളുടെയും കോൺഗ്രസിന്റെയും ബിജെപിയുടെയും ചിത്രീകരണം അർഥശൂന്യമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാവായ പി കൃഷ്ണപിള്ള ഉപ്പ് സത്യഗ്രഹത്തിൽ കോഴിക്കോട് കടപ്പുറത്ത് പങ്കെടുത്തപ്പോൾ പൊലീസ് ഭീകരമായി മർദിച്ചു. കൈയിൽ പിടിച്ച ത്രിവർണ പതാക ബോധംപോകുംവരെ ഉയർത്തിപ്പിടിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയവേളയിൽ പി കൃഷ്ണപിള്ള കമ്യൂണിസ്റ്റ് പാർടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസിന് മുന്നിൽ ദേശീയപതാക ഉയർത്തുകയും ചെയ്തു. സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം ഏറ്റവുമധികം ഭയപ്പെട്ടത് കമ്യൂണിസ്റ്റുകാരെയാണെന്ന് ഗൂഢാലോചനകേസുകൾ ഉൾപ്പെടെ വിവരിച്ച് കോടിയേരി വ്യക്തമാക്കി.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി