മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്റൈൻ, പൊന്നോണം 2021 എന്ന പേരിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുന്നു. 10 ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആണ് ഈ വർഷത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. അതിനായി നിസാർ കൊല്ലം കൺവീനറും, ജഗത്കൃഷ്ണകുമാർ ജോയിന്റ് കൺവീനർ ആയും 25 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച ആദ്യ ഓണാഘോഷം നടക്കുന്നു. തുടർന്ന് വരുന്ന ദിവസങ്ങളിൽ മറ്റ് ഏരിയകളുടെ ഓണാഘോഷം ഉണ്ടാകും. ഇരുപതിയെട്ടാം ഓണാഘോഷത്തോടെ ഈ പൊന്നോണം 2021 പരിസമാപ്തി ആകും.
കൂടുതൽ വിവരങ്ങൾക്ക് ഏരിയ ഓണാഘോഷ കമ്മിറ്റി കൺവീനർമാരെ ബന്ധപ്പെടുക.
അജിത് ബാബു 3556 0231, നവാസ് 3835 4672 (ഹമദ് ടൌൺ)
നാരായണൻ 3320 5249 (ഗുദൈബിയ)
ബിനു കുണ്ടറ 3879 4085 (സിത്ര)
സന്തോഷ് കാവനാട് 3369 8685, സജീവ് ആയൂർ 3402 9179 (സൽമാബാദ്)
മനോജ് ജമാൽ 3921 2052 (മനാമ)
രഞ്ജിത് 3979 4065 (സൽമാനിയ)
അനോജ് മാസ്റ്റർ 3976 3026, കോയിവിള മുഹമ്മദ് 3900 7142 (റിഫ)
സജികുമാർ 3739 2439 (മുഹറഖ്)
റോജി ജോൺ 3912 5828 (ഹിദ്ദ് )
ജിതിൻ 3652 5403 (ബുദൈയ)