ന്യൂയോർക്ക്: കോവിഡ് കാല ശേഷം ഫോമയുടെ പന്ത്രണ്ടു റീജിയനുകളിലും നടത്തുന്ന മീറ്റ് ആൻറ് ഗ്രീറ്റ് സമ്മേളനങ്ങളുടെ ഭാഗമായി അഞ്ച് അംഗസംഘടനകളിലെ ഭാരവാഹികൾ പങ്കെടുത്ത സൗത്ത് ഈസ്റ് റീജിയന്റെ സമ്മേളനം വിജയകരമായി നാഷ്വില്ലിൽ നടന്നു. ആഗസ്ത് ഏഴിന് നടന്ന സമ്മേളനം മുൻ കേന്ദ്ര മന്ത്രിയും, മലയാളം -തെലുങ്ക്-തമിഴ് ചലച്ചത്രങ്ങളിലൂടെ പ്രശസ്തനുമായ പ്രശസ്ത നടൻ നെപ്പോളിയൻ ദുരൈസാമി ഫോമാ ഹെല്പിങ് ഹാന്റിന് രണ്ടായിരം ഡോളർ സംഭാവന നൽകിക്കൊണ്ടു ഉദ്ഘാടനം ചെയ്തു. തുടർന്ന് ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് ഫോമയുടെ ഈ കമ്മറ്റി കാലയളവിലെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും, സൗത്ത് ഈസ്റ് റീജിയൻ നൽകിയ പിന്തുണക്കും, സഹകരണത്തിനും നന്ദി പറഞ്ഞു.ആർ.വി.പി, ബിജു ജോസഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (KAN), ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA), അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ,(AMMA), അഗസ്റ്റ മലയാളി അസോസിയേഷൻ (AMA),മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോലിന (MASC), എന്നീ മലയാളീ സംഘടനകളിലെ നൂറുകണക്കിന് അംഗങ്ങൾ പങ്കെടുത്തു. ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്ജ് നെപ്പോളിയനിൽ നിന്ന് ചെക്ക് ഏറ്റുവാങ്ങി. ദേശീയ സമിതി അംഗം പ്രകാശ് ജോസഫ്, ജെയിംസ് കല്ലറക്കാനിൽ, ഫോമാ വനിതാ വിഭാഗം പ്രതിനിധി ഷൈനി അബൂബക്കർ, ദേശീയ യുവജന വിഭാഗം പ്രതിനിധി മസൂദ് അൽ അൻസാർ, നാഷണൽ അഡ്വൈസറി കൗൺസിൽ സെക്രട്ടറി ബബ്ലൂ ചാക്കോ, ഫോമാ ലൈഫ് ചെയർമാൻ സാം ആന്റോ, ഫോമാ ഹെല്പിങ് ഹാന്റ്സ് റീജിയണൽ ചെയർമാൻ തോമസ് ഈപ്പൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രസ്തുത സമ്മേളനത്തിൽ വെച്ച് ഫോമാ ദേശീയ സമതി അംഗം രണ്ടായിരം ഡോളറിന്റെ ചെക്ക് മല്ലപ്പള്ളിയിലെ ശാലോം ഭവനിൽ താമസിക്കുന്ന വയോധികർക്ക് ഓണക്കോടി വാങ്ങുവാനും, ഓണ സദ്യക്കുമായി നൽകി.
സമ്മേളനത്തിൽ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (KAN) പ്രസിഡന്റ് അശോകൻ വട്ടക്കാട്ടിൽ, ഗ്രേറ്റർ മലയാളി അസോസിയേഷൻ ഓഫ് അറ്റ്ലാന്റ (GAMA) , പ്രസിഡന്റ് തോമസ് കെ.ഈപ്പൻ, അറ്റ്ലാന്റ മെട്രോ മലയാളി അസോസിയേഷൻ(AMMA), പ്രസിഡന്റ് ഡൊമിനിക് ചക്കോനാൽ, കൾച്ചറൽ കമ്മറ്റി വൈസ് ചെയർമാൻ ബിജു തുരുത്തുമാലിൽ, ഫോമാ പൊളിറ്റിൿൽ ഫോറം സെക്രട്ടറി ഷിബു പിള്ള, ബിസിനസ് ഫോറം സൗത്ത് ഈസ്റ്റ് റീജിയൺ ചെയർമാൻ ഡോക്ടർ. ബിജോയ് ജോൺ, സാബു തോമസ് എന്നിവർ ഫോമയുടെ കാരുണ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും ആശംസകളർപ്പിക്കുകയൂം ചെയ്തു സമ്മേളനാനന്തരം ഗാനമേളയും വിഭവസമൃദ്ധമായ വിരുന്നും ഉണ്ടായിരുന്നു.
റിപ്പോർട്ട്: സലിം ആയിഷ