അബുദാബി: താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ, അഫ്ഗാന്സ്ഥാന് വിട്ട പ്രസിഡന്റ് അഷ്റഫ് ഗാനിക്ക് യുഎഇയിൽ രാഷ്ട്രീയ അഭയം നൽകി. അദ്ദേഹത്തിനൊപ്പം കുടുംബയും അബുദാബിയില്‍ എത്തിയിട്ടുണ്ട്. മാനുഷിക പരിഗണന മുന്‍നിര്‍ത്തിയാണ് ഗനിയ്ക്കും കുടുംബത്തിനും അഭയം നല്‍കിയതെന്ന് യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി. യുഎഇ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ഗനി യുഎഇയില്‍ എവിടെയാണ് ഉള്ളതെന്ന് വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിട്ടില്ല.
