മനാമ: ബഹ്റൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ “കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസില്‍” (കെ. സി. ഇ. സി.) ഈ കൂട്ടായ്മയില്‍ അംഗങ്ങളായിട്ടുള്ള ദേവാലയങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. പ്രായമനുസരിച്ച് ജൂനിയര്‍ സീനിയര്‍ എന്ന രണ്ട് വിഭാഗങ്ങളിലായിട്ട് ആണ് മത്സരം നടത്തിയത്. ഓണ്‍ ലൈനായി നടത്തിയ മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തില്‍ 25 കുട്ടികളും സീനിയര്‍ വിഭാഗത്തില്‍ 17 കുട്ടികളും പങ്കെടുത്തു.
നീയ മറിയ എല്‍ദോ (സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്), ജുവാന റെഞ്ചി (ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്), ക്യപ സാറ സന്തോഷ് (ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്) എന്നീ കുട്ടികള്‍ ജൂനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കി. അനുജ മറിയം ജോബ് (സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍) അര്‍പ്പിതാ എലിസബത്ത് സാം (ബഹ്റൈന്‍ മാര്‍ത്തോമ്മാ പാരീഷ്), ആല്‍ഫിയ റെജന്‍ വര്‍ഗീസ് (സെന്റ് പീറ്റേഴ്സ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച്) എന്നീ കുട്ടികള്‍ സീനിയര്‍ വിഭാഗത്തില്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്തമാക്കി.
പ്രസിഡണ്ട് റവ. വി. പി. ജോണിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വന്ദ്യ വൈദീകര്‍ കൈമാറി. ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ് സ്വാഗതം അറിയിച്ചു. കെ. സി. ഇ. സി. യുടെ വൈസ് പ്രസിഡണ്ടുമാരായ റവ. ഡേവിഡ് വി. ടൈറ്റസ്, റവ. ദിലീപ് ഡേവിഡ്സണ് മാര്‍ക്ക്, റവ. ഫാദര്‍ ബിജു ഫീലിപ്പോസ് കാട്ടുമറ്റത്തില്‍, റവ. ഫാദര്‍ റോജന്‍ പേരകത്ത്, റവ. സാം ജോര്‍ജ്ജ്, റവ. ഫാദര്‍ നോബിന് തോമസ്, റവ. ഷാബു ലോറന്‍സ്, കമ്മറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.