തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എതിർപ്പ് പരസ്യമായി ഉന്നയിച്ച മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ നേരിൽ കണ്ട് കെപി സി സി അധ്യക്ഷൻ കെ സുധാകരൻ. പറയാനുണ്ട് , എല്ലാം പറയാം എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. എന്നാൽ കൂടുതലൊന്നും പ്രതികരിക്കാനും തയാറായില്ല.
ചർച്ചകൾ നടത്താത്തതിലെ എതിർപ്പ് സുധീരൻ കെ സുധാകരനെ അറിയിച്ചു. ചർച്ചകളിൽ ഉൾപ്പടെ ഒഴിവാക്കി. അഭിപ്രായങ്ങൾ കേട്ടില്ലെന്നും സുധീരൻ പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും പരിഗണിച്ച ശേഷമാകും പുന:സംഘടനയെന്ന് സുധാകരൻ വി എം സുധീരനെ അറിയിച്ചു.
ജില്ല കോൺഗ്രസ് കമ്മറ്റികളുടെ അധ്യൾന്മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് തന്ന ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇതൊക്കെ ആലോചിക്കേണ്ട രാഷട്രീയ കാര്യ സമിതി മുൻ കെ പി സി സി അധ്യക്ഷന്മാരെ ഉൾപ്പെടുത്താതെ കൂടിയെന്നുമായിരുന്നു വി എം സുധീരന്റെ പ്രതികരണം. ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് വി എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്. ഇതേത്തുടർന്നായിരുന്നു കെ സുധാകരൻ വി എം സുധീരനെ വീട്ടിലെത്തി കണ്ടത്. പുന:സംഘടന പട്ടികയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും ഹൈക്കമാണ്ടിനെ എതിർപ്പ് അറിയിച്ചിരുന്നു.