മനാമ : മതേതര ഭാരതത്തിന്റെ സ്വാതന്ത്ര്യ ദിനത്തിൽ “ഇൻക്ലൂസീവ് ഇന്ത്യ” എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന സ്നേഹ സംഗമം ഇന്ന് രാത്രി 8 മണി മുതൽ ഓൺലൈൻ കോൺഫെറൻസ് വഴി നടക്കും.
സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്ന സംഘമത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പ്രമേയ പ്രഭാഷണം നടത്തും.
ബഹ്റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ യൂറ്റൂബ് ചാനൽ വഴിയും വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായി സംഘാടകർ അറിയിച്ചു.