തിരുവനന്തപുരം: ഒരുമിച്ച് മദ്യപിച്ച ശേഷം സുഹൃത്തുക്കളെ തല്ലിക്കൊന്ന് യുവാവ് പൊലീസിൽ കീഴടങ്ങി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിലാണ് സംഭവം. പക്രു എന്നു വിളിക്കുന്ന സജീഷ്, സന്തോഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ വീട്ടിന് സമീപത്ത് വെച്ചാണ് മദ്യപിച്ചത്.
ഇവർക്കൊപ്പമുണ്ടായിരുന്ന അരുൺ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്. കമ്പി കൊണ്ട് തലക്കടിച്ചാണ് കൃത്യം നിർവഹിച്ചത്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസിൽ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുൺ രാജ് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.