മനാമ: സീറോ മലബാർ സിറോമലബാർ സൊസൈറ്റി വിപുലമായ ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ഓണം മഹാ സദ്യ ഈ വരുന്ന 20 ന് വെള്ളിയാഴ്ച ആയിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഓണാഘോഷങ്ങളുടെ ജനറൽ കൺവീനർ ജീവൻ ചാക്കോയും ഓണസദ്യയുടെ കൺവീനർ ഷാജൻ സെബാസ്റ്റ്യനുമാണ്.
സീറോ മലബാർ സൊസൈറ്റിയും ഇന്ത്യൻ ഡിലൈറ്റും ചേർന്ന് ഒരുക്കുന്ന ഓണസദ്യ രുചി കൊണ്ടും, വിഭവങ്ങൾ കൊണ്ടും, ബഹറിനിലെ ഏറ്റവും നല്ല ഓണസദ്യ ആയിരിക്കുമെന്ന് ഭാരവാഹികൾ അവകാശപ്പെട്ടു.
https://form.jotform.com/212144736090450
ഗൂഗിൾ രജിസ്ട്രേഷൻ ഫോംലൂടെ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യം ഉണ്ടാകുമെന്നും അതനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ള ബഹറിനിലെ എല്ലാ വീടുകളിലേക്കും ഓണസദ്യ ഡെലിവറി സൗകര്യം ഉണ്ടാകുമെന്ന് ഓണസദ്യയുടെ കൺവീനർ ഷാജൻ സെബാസ്റ്റ്യൻ പറഞ്ഞു.