മനാമ: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അൽ നൂർ ഇന്റർനാഷണൽ സ്കൂളിന് നൂറുശതമാനം വിജയം. മികച്ച പ്രകടനമാണ് വിദ്യാർത്ഥികൾകാഴ്ചവച്ചത്.
സയൻസ് സ്ട്രീമിൽ ആലിയ ഹുസൈൻ ഭട്ട് 95.4% മാർക്ക് നേടി സ്കൂൾ ടോപ്പറായി. തൊട്ടുപിന്നിൽ സാരഥി രമണൻ രാമസാമി 95% മാർക്ക് നേടി. നൂറുൽ ഇബ്തേശം ഇദ്രിസ്, മുഹമ്മദ് ഹിഷാം എന്നിവർ 94.6% നേടി മൂന്നാം സ്ഥാനം കരസ്ഥമാക്കി. കൊമേഴ്സ് സ്ട്രീമിൽ, സൈനബ് മുഹമ്മദ് അഹമ്മദ് അലി അബ്ദുള്ള 92%നേടി.
സ്കൂൾ ചെയർമാൻ അലി ഹസൻ എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും ആത്മാർത്ഥമായി പരിശ്രമിച്ചതിന് അഭിനന്ദിച്ചു. വിദ്യാർത്ഥികളുടെ ഭാവി പ്രവർത്തനങ്ങൾക്ക് വിജയാശംസ നേർന്നു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും മികച്ച ശ്രമങ്ങളെ സ്കൂൾ ഡയറക്ടർ ഡോ. മുഹമ്മദ് മസ്ഹുദും പ്രിൻസിപ്പൽ അമിൻ ഹെലൈവയും അഭിനന്ദിച്ചു.