മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ കോവിഡ് കാലത്ത് മികച്ച സേവനം കാഴ്ചവെച്ച മുൻനിര ജീവനക്കാരെ ആദരിച്ചു. കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ആയിരത്തിലധികം ബഹ്റൈൻ പൗരന്മാരെ വിദേശ രാജ്യങ്ങളിൽനിന്ന് സുരക്ഷിതമായി ബഹ്റൈനിൽ എത്തിക്കാൻ ഇവർ നൽകിയ സേവനങ്ങൾ പരിഗണിച്ചാണ് ആദരിച്ചത്.
ഗൾഫ് എയർ ചെയർമാൻ സായിദ് ബിൻ റാഷിദ് അൽ സയാനി, ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ക്യാപ്റ്റൻ വലീദ് അബ്ദുൽ ഹമീദ് അൽ അലാവി എന്നിവർ ജീവനക്കാരുടെ നേട്ടങ്ങളെ അഭിനന്ദിക്കുകയും പ്രശംസപത്രം കൈമാറുകയും ചെയ്തു.