തിരുവനന്തപുരം: സംസ്ഥാനത്ത് 2 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം കാട്ടായിക്കോണം സ്വദേശിനി (41), കുമാരപുരം സ്വദേശിനിയായ ഡോക്ടര്‍ (31) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.
Trending
- 6 ചാക്കുകളിൽ പണമെത്തിച്ചു; കൊടകര കുഴൽപ്പണക്കേസിൽ ബി.ജെ.പി. മുൻ ഓഫീസ് സെക്രട്ടറിയുടെ വെളിപ്പെടുത്തൽ
- ‘കയ്യും കാലും വെട്ടുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഭീഷണി’; പരാതി നൽകി യൂണിറ്റ് കമ്മിറ്റി അംഗം
- ബി.സി.ഐ.സി.എ.ഐ. സ്റ്റാര്‍ട്ടപ്പ് മജ്ലിസ് നടത്തി
- മുഹറഖിലെ പൗരാണിക കെട്ടിടങ്ങള്‍ സംരക്ഷിക്കാന്‍ നടപടി തുടങ്ങി
- ജിദാഫ്സ് മാര്‍ക്കറ്റിലെ അനുമതിയില്ലാത്ത കടകള്‍ പൊളിച്ചുമാറ്റി
- ‘നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സാ ചിലവ് വഹിക്കും’; മന്ത്രിസഭാ യോഗ തീരുമാനങ്ങൾ അറിയാം
- സാബർമതി 2023-24 സംസ്ഥാനതല അവാർഡുകൾ പ്രഖ്യാപിച്ചു
- ഐ.എസ്.എഫ്. ജിംനേഷ്യഡ് 2024: നേട്ടങ്ങൾ ആവർത്തിച്ച് ബഹ്റൈൻ