മനാമ: ജൂലൈ 9 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ജനറൽ സെക്രട്ടറി സിജു പുന്നവേലി സ്വാഗതം പറഞ്ഞു കൊണ്ടു ആരംഭിച്ച രക്ത ദാന ക്യാമ്പ് കോട്ടയം പ്രവാസി ഫോറം പ്രസിഡൻറ് സോണിസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഈ ക്യാമ്പിൽ ഏതാണ്ട് 74 ലോളം പേര് പങ്കെടുത്തു, എല്ലാവരോടുമുള്ള നന്ദി ക്യാമ്പ് കോർഡിനേറ്റർ സിബി ചമ്പന്നൂർ അറിയിച്ചു.
കോട്ടയം പ്രവാസി ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ റെജി കുരുവിള, ബിനു നടുക്കേൽ, ഫിലിപ് തോമസ്, ക്രൈസ്റ്റ്ഒ ജോസെഫ്, ഷിനോയ് പുളിക്കൽ, പ്രിൻസ് ജോസ് ജീവൻ ചാക്കോ, മോൻസി മാത്യു എന്നിവർ നേതൃത്വം നൽകി.