അമേരിക്കൻ സേന പിന്മാറുന്ന സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിൽ താലിബാന് ശക്തിപ്രാപിക്കുന്നു. തന്ത്രപരമായ നീക്കങ്ങളിലൂടെ ഗ്രാമ പ്രദേശങ്ങളിൽ താലിബാൻ അധികാരം പിടിച്ചെടുത്തുക്കഴിഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമ്പത് ഉദ്യോഗസ്ഥരെ തിരികെയെത്തിച്ച് ഇന്ത്യ.
കാണ്ഡഹാറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ നയതന്ത്ര, സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരികെയെത്തിച്ചത്. ശനിയാഴ്ച രാത്രി തിരികെയെത്തിയ സംഘത്തില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളുമുണ്ട്. കാണ്ഡഹാറിലെ ഇന്ത്യന്‍ എംബസി താത്ക്കാലികമായി അടച്ചു.