ചെന്നൈ: തമിഴ് ടെലിവിഷൻ താരം ഇന്ദ്രകുമാർ സുഹൃത്തിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. 25 വയസായിരുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
സുഹൃത്തിന്റെ പേരാംബലൂറിലെ വീട്ടിലെ കിടപ്പുമുറിയിലാണ് സീലിംഗ് ഫാനിൽ ഇന്ദ്രകുമാറിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കുറിപ്പ് മുറിയിൽ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
പുത്തൻ സാങ്കേതിക വിദ്യയുടെ പിൻബലത്തോടെ വാർത്തകൾ ഇനി 3D യിൽ…. “സ്റ്റാർവിഷൻ 3D PRO”
READ 3D PRO: ml.starvisionnews.com/starvision-3d-pro-20-feb-2021/
അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു. ഇന്ദ്രകുമാറിന് ഭാര്യയും കുഞ്ഞുമുണ്ട്. ശ്രീലങ്കൻ സ്വദേശിയായ ഇന്ദ്രകുമാർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു താമസം. ജോലി സംബന്ധമായ പ്രശ്നങ്ങളെ തുടർന്നുള്ള മാനസിക സംഘർഷമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിവരം.