കൊച്ചി : കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി അധികാരത്തില്‍ വരണമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്. ബിജെപി പ്രവേശന പ്രഖ്യാപനത്തിനു പിന്നാലെയാണ് പ്രതികരണം.
ഒമ്പത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്്്ട്രീയ പ്രവേശമെന്നും പാര്‍ട്ടി പറഞ്ഞാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഇ ശ്രീധരന് പറഞ്ഞു. ഇപ്പോള്‍ തന്നെ ബിജെപിയില്‍ ചേര്‍ന്നതു പോലെയാണ്. കുറച്ചു കാലമായി മനസ്സില്‍ ഉണ്ടായിരുന്ന കാര്യമാണ്. ഇനി സാങ്കേതികമായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചാല്‍ മാത്രം മതിയെന്നും ഇ ശ്രീധരന് പറഞ്ഞു.