തിരുവനന്തപുരം: സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം 21-ാം ദിവസവും തുടരുന്നു. സെക്രട്ടറിയറ്റിന് മുന്നിൽ മുട്ടിലിഴഞ്ഞാണ് ഉദ്യോഗാർത്ഥികൾ പ്രതിഷേധിച്ചത്. കടുത്ത ചൂടിനെ അവഗണിച്ചാണ് ഉദ്യോഗാർത്ഥികളുടെ സമരം. ഇതിനിടെ രണ്ട് പേർ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റില്‍ നിന്ന് സമരപന്തലിലേക്കായിരുന്നു മുട്ടിലിഴയല്‍ പ്രതിഷേധം നടന്നത്.
[embedyt] https://www.youtube.com/watch?v=FspD4Jcsh14[/embedyt]
സമാധാനപരമായാണ് ഇവർ സമരം ചെയ്യുന്നത്. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലും ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ ചർച്ചയാവാതെ വന്നതോടെയാണ് പ്രതിഷേധം ശക്തമായത്. കഴിഞ്ഞ ദിവസം സെക്രട്ടറിയറ്റിന് മുന്നിൽ ശയനപ്രദക്ഷിണം ചെയ്തും ഇവർ പ്രതിഷേധിച്ചിരുന്നു. ഈ മാസം 22 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്നും ഉദ്യോഗാർത്ഥികൾ അറിയിച്ചു.