കോഴിക്കോട്: ഇടതു മുന്നണി വിട്ട പാലാ എം.എൽ.എയും എൻ.സി.പി നേതാവുമായ മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി എം.എം മണി. മാണി സി കാപ്പന്റെ നടപടി ‘ശുദ്ധ പോക്രിത്തരമാണ്. പ്രാഥമിക ചര്‍ച്ച പോലും നടത്താതെയാണ് മുന്നണി വിട്ടത്. മാണി സി കാപ്പന് വേറെയാണ് ലക്ഷ്യങ്ങള്‍. മന്ത്രിസ്ഥാനം കിട്ടാത്തതിന്റെ ചൊരുക്കാണ് മാണി സി കാപ്പനെന്നും എം.എം മണി പറഞ്ഞു. പാലായിൽ എൽ.ഡി.എഫുകാരാണ് മാണി സി. കാപ്പനം ജയിപ്പിച്ചത്. കാപ്പന് പാലായില്‍ ഒന്നും ചെയ്തിട്ടില്ല. കാപ്പന് സീറ്റില്ലെന്ന് എല്‍ഡിഎഫ് പറഞ്ഞിട്ടില്ലെന്നും മന്ത്രി പറഞ്ഞു.


