കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്. പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്ക്കാരത്തിന് പോവുമ്പോൾ സ്കൂട്ടർ തടഞ്ഞ് നിർത്തി ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ നാദാപുരം പൊലീസ് കേസെടുത്തു.


