മലപ്പുറം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മാധ്യമം ദിനപത്രത്തിലെ ഇന്‍ഫോ മാധ്യമം എഡിറ്ററുമായ ഇരുമ്പൂഴി വാളക്കുണ്ടില്(വി.കെ) അബ്ദു(75) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. മലയാളത്തിലെ ആദ്യകാല ഐ.ടി അധിഷ്ഠിത മാധ്യമപ്രവര്‍ത്തകനായിരുന്നു. ദീര്‍ഘകാലം ജിദ്ദയിലായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് (ബുധനാഴ്ച) രാവിലെ 11ന് ഇരുമ്പുഴി ജുമാമസ്ജിദില്‍. ഭാര്യ: ഖദീജ വരിക്കോടന്‍ മക്കള്‍: അബ്ദുസ്സലാം, ഹാരിസ്, ഷഫീഖ്, വി കെ ഷമിം (സബ് എഡിറ്റര്‍ മാധ്യമം). മരുമക്കള്‍: നസീബ, തസ്നിയമോള്, ഖദീജ ഷുഹാന, സജ്ന. സഹോദരങ്ങള്‍: കുഞ്ഞിപ്പ, കുഞ്ഞിമുഹമ്മദ്, അലി, സമദ്, ആയിശ കാവുങ്ങല്‍, ഖദീജ അരിമ്പ്ര.


