തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്തെ നിയമന വിവരങ്ങൾ പുറത്തുവിടാനൊരുങ്ങി സർക്കാർ. മുഖ്യമന്ത്രി വിവിധ വകുപ്പുകളോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ ഓരോ വകുപ്പുകളിലെയും നിയമനത്തിന്റെ വിവരങ്ങളാണ് മുഖ്യമന്ത്രി തേടിയിരിക്കുന്നത്. പിഎസ്സിക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ സംബന്ധിച്ചും മുഖ്യമന്ത്രി വിവരങ്ങൾ ആരാഞ്ഞു
നിയമനങ്ങൾ സംബന്ധിച്ച് സർക്കാർ പ്രതിസന്ധി നേരിടുന്നതിനിടെയാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്തെ വിവരങ്ങൾ ആരാഞ്ഞിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കുന്നതിനായാണ് സർക്കാർ നിയമനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് തേടിയിരിക്കുന്നത്.