മലപ്പുറം : ന്യൂനപക്ഷ രാഷ്ടീയത്തിന്റെ വക്താവായി ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ഇ.അഹമമദിന്റെ വിയോഗത്തിന് നാലാണ്ട് . 2017 ഫെബ്രുവരി ഒന്നിന് കേന്ദ്രബജറ്റ് സമ്മേളനത്തിന്റെ ആദ്യദിവസം പാർലമെന്റ് സെൻട്രൽ ഹാളിൽ കുഴഞ്ഞു വീണ ഇ.അഹമ്മദ് പിറ്റേന്ന് പുലർച്ചെ രണ്ട് മണിയോടെ യാണ് മരിച്ചത്. 2014 ൽ മലപ്പുറം മണ്ഡലത്തിൽ നിന്ന് 1,97,834 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച ഇ.അഹമ്മദ് ഏറ്റവും കൂടുതൽ കാലം കേന്ദ്ര മന്ത്രിസഭയിൽ അ ഗമായ മലയാളി എന്ന ഖ്യാതിയും നേടിയിരുന്നു .


