മലപ്പുറം: കൊണ്ടോട്ടിയില്‍ വീണ്ടും കഞ്ചാവ് വേട്ട. 2 കിലോ കഞ്ചാവ് രണ്ട് പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളില്‍ നിന്നും പിടിച്ചെടുത്തു. ഇന്ന് പുലര്‍ച്ചെ കൊണ്ടോട്ടി എടവണ്ണപ്പാറ റോഡ് മുണ്ടക്കുളത്ത് വെച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഷജാദുല് ഹക്ക് മുല്ല ( 39), രജാബുല് ഖാന് (25) എന്നിവരെ കൊണ്ടോട്ടി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. കൊണ്ടോട്ടി പോലീസ് ഇന്‍സ്പെകടര്‍ കെ.എം ബിജുവിന്റെ നേതൃത്വത്തില്‍ എസ്.ഐ വിനോദ് വലിയാട്ടൂര്‍, എസ്.ഐ ഷറഫുദ്ദീന്, ജില്ലാ ആന്റി നര്‍കോട്ടിക്ക് സ്ക്വാഡ് അംഗങ്ങളായ അബ്ദുല്‍ അസീസ് താര്യോട്ട്, സത്യനാഥന് മനാട്ട്, കൊണ്ടോട്ടി സ്റ്റേഷനിലെ എസ്.ഐ മാരായ രാമന്, എം.വി സുരേഷ് കുമാര്‍, പോലീസ് ഡ്രൈവര്‍ ചന്ദ്രന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.പ്രതികളെ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.


