പനാജി: ഇന്ത്യന്‍സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം വീണ്ടും പിന്നോട്ട്. ഇന്നലെ ജംഷപൂര് എഫ്.സിക്കെതിരെ സമനില നേടിയതോടെയാണ് തങ്ങള്‍ സമനിലയില്‍ മുമ്പന്മാരായത്. 116 മത്സരത്തില്‍ 41 സമനിലയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം. 35 സമനില നേടിയ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. എ.ടി.കെ 34, ചെന്നൈയിന് 33, ഗോവ 28, മുംബൈ 27, ജാംഷഡ്പൂര്‍ 26, ഡല്‍ഹി 26, പൂനെ 19 എന്നിങ്ങനെയാണ് സമനിലയുടെ നില. 17 സമനില മാത്രം വഴങ്ങിയ ബംഗ്ലൂരു എഫ്.സിയാണ് മികച്ച പ്രകടനം നടത്തിയത്.


