മലപ്പുറം: കാലങ്ങളായി അപകടം പതിവായ വളാഞ്ചേരി വട്ടപ്പാറ വളവില്‍ (എന്‍.എച്ച് 66) ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഹാരാഷ്ട്ര യമനപ്പ വൈതലര് (35) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. മഹാരാഷ്ട്രയില്‍ നിന്ന് കൊച്ചിയിലേക്ക് പഞ്ചാസാരയുമായി പോകുന്ന ചരക്ക് ലോറിയാണ് അപകടത്തില്‍പ്പെട്ടത്. വട്ടപ്പാറ വളവിലെ ഡിവൈഡറില്‍ ഇടിച്ച് വാഹനം താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ലോറി പൂര്‍ണമായും തകര്‍ന്നു.


