ബഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബഗ്ദാദിന്റെ ഹൃദയഭാഗത്തുള്ള മാര്‍ക്കറ്റില്‍ ഇരട്ട ചാവേറാക്രമണം. 28 പേര് കൊല്ലപ്പെടുകയും 73 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൈന്യം അറിയിച്ചു. തയാറന്‍ ചത്വരത്തിലെ ബാബ് അല്‍ ശര്‍ജി ഏരിയയില്‍ ഉള്ള ജന നിബിഡമായ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നതെന്ന് ബഗ്ദാദ് ഓപറേഷന്‍സ് കമാന്‍ഡ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹാസിം അല്‍ അസ്സാവി പറഞ്ഞു. മരണ സംഖ്യ ഉയരുമെന്നാണ് കരുതുന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. 2019 ജൂണിലാണ് അവസാന ആക്രമണം നടന്നത്.


