തിരുവനന്തപുരം: സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം നിയമസഭ ചര്‍ച്ച ചെയ്യുന്നു. യുഡിഎഫിലെ എം ഉമ്മറാണ് സ്പീക്കര്‍ക്കെതിരായ പ്രമേയം അവതരിപ്പിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയെന്ന കേസിലെ എന്‍ഐഎ സംശയിക്കുന്നപ്രതികളുമായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വര്‍ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പ് ഉദ്ഘാടനത്തിന് വന്നത് നിയമസഭയുടെ അന്തസ്സിനും മാന്യതയ്ക്കും നിരക്കാത്തതുമാണെന്ന് പ്രമേയം പറയുന്നു.