കെയ്റോ: ഈജിപ്തില്‍ 3000 വര്‍ഷം പഴക്കമുള്ള ചരിത്രാ ശേഷിപ്പുകള്‍ കണ്ടെത്തി. സക്കാറ പര്യവേഷണ സ്ഥലത്താണ് പുതിയ കണ്ടെത്തല്‍. ശവപ്പെട്ടികള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. സഹി ഹവാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിര്‍ണായകമായ ഈ കണ്ടെത്തലുകള്‍ നടത്തിയത്. മരം കൊണ്ടുള്ള 50 ശവപ്പെട്ടികള്ക്കൊപ്പം 22 ദണ്ഡുകള്, കല്ലു കൊണ്ടുള്ള മറ്റൊരു ശവപ്പെട്ടി, മരം കൊണ്ടുള്ള വഞ്ചികള്‍, മുഖാവരണങ്ങള്‍, പ്രാചീന ഈജിപ്ഷ്യര്‍ കളിക്കുന്ന ഗെയിമുകള്‍ എന്നിവയും ഇവിടെ നിന്ന് കണ്ടെടുത്തു. ബിസി 11-16 നൂറ്റാണ്ടുകള്ക്കിടയിലുള്ളതാണിവ.


