തിരുവനന്തപുരം: ഈ മാസം മുതൽ ഏപ്രിൽ വരെ റേഷൻ കാർഡ് ഉടമകൾക്കു നൽകുന്ന ഭക്ഷ്യക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് 9 ഇനങ്ങൾ. കിറ്റുകൾ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും. ഏപ്രിലിൽ ഈസ്റ്റർ–വിഷു പ്രമാണിച്ച് കൂടുതൽ ഇനങ്ങൾ ഉൾപ്പെടുത്തിയേക്കും.
ചെറുപയർ (500 ഗ്രാം), ഉഴുന്ന് (500), തുവരപ്പരിപ്പ് (250), പഞ്ചസാര (ഒരു കിലോ), തേയില (100 ഗ്രാം), മുളകുപൊടി, അല്ലെങ്കിൽ മുളക് (100ഗ്രാം) കടുക് അല്ലെങ്കിൽ ഉലുവ (100 ഗ്രാം), വെളിച്ചെണ്ണ (അര ലീറ്റർ), ഉപ്പ് (1 കിലോ) എന്നിവയാണ് കിറ്റിലെ ഇനങ്ങൾ.