നെയ്റോബി: ആഫ്രിക്കയുമായി ഇതുവരെ നടന്നതില്‍ വച്ച് ഏറ്റവും വലിയ കരാറില്‍ ആഫ്രിക്കന്‍ യൂണിയന്. 300 ദശലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകളാണ് വാങ്ങുക. ആഫ്രിക്കന്‍ യൂണിയന് ചെയര്‍മാനും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റുമായ സിറില്‍ റമാഫോസ പ്രഖ്യാപിച്ചു. താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് കോവിഡ് 19 വാക്സിനുകള്‍ വിതരണം ചെയ്യാനാണ് 300 ദശലക്ഷം ഡോസുകള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചത്. അതു വഴി രാജ്യത്തിന്റെ സുരക്ഷയാണ് ഉറപ്പാക്കുക. ഇത് സംബന്ധിച്ച എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനുവരി അവസാനത്തില്‍ ഈ ഡോസുകള്‍ രാജ്യത്തെത്തും. ലബോറട്ടറി റിസര്‍ച്ച ഡയറക്ടര്‍ നെഡംബി പറഞ്ഞു. കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷം സ്ഥിരീകരിച്ച 3 മില്യണ്‍ കേസുകള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം മറികടന്നിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 1.2 ദശലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.