തിരുവനന്തപുരം: സിനിമാ തീയേറ്ററുകളുടെ വിനോദ നികുതി ജനുവരി മുതല്‍ മാര്‍ച്ച് വരെ ഒഴിവാക്കിയതായി സര്‍ക്കാര്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണിത്. പത്തുമാസത്തെ വൈദ്യുതി കുടിശ്ശിക 50 ശതമാനമാക്കി കുറക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതി തവണകളായി അടച്ചാല്‍ മതിയാവും.


