ജക്കാര്‍ത്ത: ജക്കാര്‍ത്തയില്‍ കഴിഞ്ഞ ദിവസം നടന്ന വിമാന ദുരന്തത്തില്‍ മരണപ്പെട്ട 62 പേരും ഇന്തോനേഷ്യക്കാര്‍. വലിയൊരു പൊട്ടിത്തെറിയോടെ തീഗോളമായി കടലില്‍ വീഴുന്നത് കണ്ടതായി മത്സ്യത്തൊഴിലാളി സോളിഹിന് പറഞ്ഞതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. തന്റെ കാലില്‍ വിമാനത്തിന്റെ കഷ്ണം വീണുവെന്നും ഇയാള്‍ പറഞ്ഞു. അതേസമയം നേവിയുടെ മുങ്ങല്‍ വിദ്ഗധരുമായി 10 കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനത്തിലുണ്ട്. രണ്ട് പോയിന്റുകളില്‍ സിഗ്നലുകള്‍ കണ്ടെത്തി. ഇത് ബ്ലാക്ക് ബോക്സാവാന് സാധ്യത തെളിഞ്ഞിട്ടുണ്ട്. ഇന്തോനേഷ്യയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ ഏജന്‍സി ചീഫ് ബാഗസ് പുരുഹിതോ പറഞ്ഞു. വിമാനത്തിന്റെ ചക്രവും കണ്ടെടുത്തു. രണ്ട് ബാഗുകള്‍ ലഭിച്ചതില്‍ ഒരു ബാഗില്‍ പണമായിരുന്നുവെങ്കില്‍ മറ്റൊന്നില്‍ ശരീരഭാഗങ്ങളായിരുന്നു. പോലീസ് വക്താവ് യൂസ്രി യൂനുസ് പറഞ്ഞു.
അപകടം നടന്നത് ഇങ്ങിനെ
വെറും 90 മിനിറ്റ് മാത്രം സമയമെടുക്കുന്ന ഇന്തോനേഷ്യയിലെ പോണ്ടിയാനാക്കിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടന്നത്. പ്രാദേശിക സമയം ഉച്ചക്ക ജക്കാര്‍ത്തയില്‍ നിന്നും 2.36 ആണ് വിമാനം പുറപ്പെട്ടത്. 2.40ന് അവസാനമായി സിഗ്നല്‍ ലഭിച്ചു. നാലു മിനിറ്റിന് ശേഷം എമര്‍ജന്‍സി സിഗ്നലും വന്നിട്ടില്ല. വിമാനം പറക്കേണ്ട ഉയരം ഫ്ളൈറ്റ് റഡാര്‍ പ്രകാരം മിനിറ്റില്‍ ഇത് 3000 മീറ്ററില്‍ താഴെയായി. ഉടന്‍ തന്നെ വിമാനം വന്‍ സ്ഫോടനത്തോടെ പൊട്ടിത്തെറിച്ച് കടലില്‍ വീഴുകയായിരുന്നു. അപകടം നടന്ന സ്ഥലത്തേക്ക് 20 കിലോമീറ്റര്‍ ദൂരമുണ്ട്. ഞങ്ങളുടെ കപ്പലിനടുത്തായിരുന്നു അപകടം. വിമാനത്തിന്റെ ചെറിയ കഷ്ണം കാലില്‍ വന്ന് വീണു. മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. സമീപത്തെ ദ്വീപിലെ നിവാസികള്‍ക്ക് ചില അവശിഷ്ടങ്ങള്‍ ലഭിച്ചു. 130 സീറ്റുണ്ടെങ്കിലും മൂന്ന് കുട്ടികളും 50 മുതിര്‍ന്ന യാത്രക്കാരും 12 ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മരണപ്പെട്ടവരെല്ലാം എല്ലാവരും ഇന്തോനേഷ്യക്കാരാണ്. ബന്ധുക്കള്‍ പോണ്ടിയാനോക്ക് ജക്കാര്‍ത്ത വിമാനത്താവളങ്ങളില്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2003ലാണ് ശ്രീവിജയയുടെ ഓഫീസ് തുറന്നത്. വിമാനത്തിന് 26 വര്‍ഷം പഴക്കമുണ്ട്.
2018ല്‍ ഇതേ സ്ഥലത്ത് ഇന്തോനേഷ്യന്‍ ലയണ്‍ വിമാനം തകര്‍ന്ന് 189 പേര് മരിച്ചിരുന്നു. അന്ന് വിമാനം പറന്നുയര്‍ന്ന് 12 മിനിറ്റുകള്‍ക്കകം തകരാര്‍ കാരണം വീഴുകയായിരുന്നു. ശ്രീവിജയ വിമാനം നല്ല കണ്ടിഷനിലായിരുന്നുവെന്ന് ശ്രീവിജയ എയര്‍ ചീഫ് എക്സിക്കുട്ടീവ് ജെഫേഴ്സണ്‍ ഇര്വിന് പറഞ്ഞു. 737-500 വിമാനം പക്ഷെ മഴ കാരണം ടേക് ഓഫിന് 20 മിനിറ്റ് വൈകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.