തിരുവനന്തപുരം: തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ചമുതൽ സിനിമാ പ്രദർശനം തുടങ്ങും. ആശങ്ക ഒഴിവാക്കി കാണികളെ തീയേറ്ററുകളിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് നിശാഗന്ധി ഓഡിറ്റോറിയത്തിലെ പ്രദർശനം. പ്രത്യേകമൊരുക്കിയ സ്ക്രീനിൽ ഞായറാഴ്ച വൈകിട്ട് ആറ് മണിമുതലാണ് പ്രദർശനം. ആദ്യം പ്രദർശിപ്പിക്കുന്നത് മൈ ഡിയർ കുട്ടിച്ചാത്തൻ. ത്രീ ഡി സിനിമ കാണാൻ കാണികൾക്ക് കണ്ണടയും കൊടുക്കും. 200 പേർക്ക് മാത്രമാകും പ്രവേശനം. ടിക്കറ്റ് നിരക്ക് 100 രൂപ ആണ്.


