അബുദാബി : പുതുവർഷം പ്രമാണിച്ച് ടിക്കറ്റെടുത്താൽ ഒരെണ്ണം സൗജന്യമായി നൽകുന്ന പദ്ധതിയുമായി ഇത്തിഹാദ് എയർവേയ്സ്.
ഇന്നലെ മുതൽ 13 വരെ ടിക്കറ്റെടുക്കുന്നവർക്കാണ് ആനുകൂല്യം. ഇതുപയോഗിച്ച് ജൂൺ 15 വരെ യാത്ര ചെയ്യാം. ഇ ടിക്കറ്റ് ഉപയോഗിച്ച് 2 പേർക്ക് ഒരേ സമയം ഒരേ ദിശയിൽ മാത്രമേ യാത്ര ചെയ്യാനാവൂ.


