അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയോളം രൂപ ലഭിച്ച മലയാളി കോഴിക്കോട് സ്വദേശി. ഇപ്പോള്‍ മസ്ക്കത്തിലുള്ള വി അബ്ദുല്‍ സലാമിനാണ് ഓണ്‍ലൈനിലൂടെ എടുത്ത ടിക്കറ്റിന് സമ്മാനം ലഭിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ ഉടനെ അബ്ദുല്‍ സലാമിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അബ്ദുല്‍ സലാമിനെ അറിയുന്നവര്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ബിഗ് ടിക്കറ്റ് സംഘാടകര്‍ അറിയിച്ചിരുന്നു.
അബ്ദുല്‍ സലാം മസ്ക്കത്തില്‍ സ്വന്തമായി ബിസിനസ് നടത്തുകയാണെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു. സംഘാടകര്‍ ഇന്റര്‍നാഷനല്‍ കോഡ് തെറ്റായി അടിച്ചത് കൊണ്ടാവാം ഫോണില്‍ തന്നെ കിട്ടാതിരുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. പണത്തില്‍ വലിയൊരു ഭാഗം കുട്ടികളുടെ ഭാവിക്കായി ചെലവഴിക്കുമെന്ന് അബ്ദുല്‍ സലാം പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന നറുക്കെടുപ്പില്‍ 30 ലക്ഷം ദിര്‍ഹം സമ്മാനമായി സാജു തോമസിന് ലഭിച്ചിരുന്നു.