കളമശേരി: നറുക്കെടുപ്പിലൂടെ കളമശേരി നഗരസഭാ ഭരണം യു.ഡി.എഫിന് . സീമ കണ്ണൻ ചെയർ പേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു. നാൽപത്തിരണ്ടംഗ കൗൺസിലിൽ ഒരിടത്ത് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതിനാൽ 41 ഇടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് 19, എൽ.ഡി.എഫ് 18, യു.ഡി.എഫ് വിമതർ -രണ്ട്, എൽ.ഡി.എഫ് വിമത, ബി.ജെ.പി -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഇരുപത് അംഗങ്ങളുടെ വീതം പിന്തുണ എൽ.ഡി.എഫിനും യു.ഡി.എഫിനും ലഭിച്ചു. വിമത കൗൺസിലർമാരായ ബിന്ദു മനോഹരനും, കെ.എച്ച്. സുബൈറും എൽ.ഡി.എഫിനെയും , എ.എച്ച് നിഷാദ് യു.ഡി എഫിനെയും പിന്തുണച്ചതോടെയാണ് വോട്ട് തുല്യമായത്. തുടർന്ന് നറുക്കെടുത്തു. ഇതോടെ തിരഞ്ഞെടുപ്പ് നടക്കാനുള്ള വാർഡിലെ ഫലം നിർണായകമാകും.
Trending
- കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 ന്റെ ഫ്ലയറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു
- നിയാർക്ക് ബഹ്റൈൻ ഓണസംഗമം
- ജോസഫ് ജോയ് ബഹ്റൈന്‍ ഇന്ത്യന്‍ ക്ലബ്ബ് പ്രസിഡന്റ്
- പാര്‍സല്‍ മയക്കുമരുന്ന് കടത്തു കേസില്‍ സെപ്റ്റംബര്‍ 30ന് വിധി പറയും
- ബഹ്റൈന്‍ ശൂറ സെക്രട്ടേറിയറ്റ് പ്രതിനിധി സംഘം ജോര്‍ദാനിയന്‍ സെനറ്റും പ്രതിനിധിസഭയും സന്ദര്‍ശിച്ചു
- കുട്ടികളുടെ ഓൺലൈൻ ഗെയിമുകൾ രക്ഷിതാക്കൾ പരിശോധിക്കണമെന്ന് നിർദ്ദേശം
- തിരുവനന്തപുരത്ത് പതിനേഴുകാരന് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ പൂൾ പൂട്ടി, സാമ്പിളുകൾ ശേഖരിച്ച് ആരോഗ്യവകുപ്പ്
- ഏഷ്യക്കാരിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിച്ച കേസില്‍ വിധി ഒക്ടോബര്‍ 14ന്