കണ്ണൂർ : ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന എട്ട് പേർക്ക് കൊറോണ പോസിറ്റീവ് ആയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ഷൈലജ. അവർക്ക് ബാധിച്ച വൈറസ് ജനിതക മാറ്റം സംഭവിച്ചതാണോ എന്ന് പരിശോധിക്കാൻ പൂനെയിലേക്ക് അയിച്ചിട്ടുണ്ട്.വിമാനത്താവളങ്ങളിൽ അടക്കം ജാഗ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി
കൊറോണ വൈറസിന് ജനിതക മാറ്റം വരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ കൂടുതൽ വ്യക്തമാകാനുണ്ട്. ജനിതക മാറ്റം സംഭവിച്ച വൈറസിനും നിലവിലെ വാക്സിൻ ഫലപ്രദമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. സംസ്ഥാനത്ത് കൊറോണ കേസുകളിൽ വർധന ഉണ്ട്. എന്നാൽ ഉണ്ടാവുമെന്ന് കരുതിയത്ര വർധനയില്ല. കേരളത്തിൽ മരണ നിരക്ക് കൂടിയിട്ടില്ല. ഷിഗല്ലയുടെ പശ്ചാത്തലത്തിൽ ഭീതി ആവശ്യമില്ല, ശുചിത്വം പാലിക്കുക മാത്രമാണ് ചെറുക്കാനുള്ള വഴിയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.