കൊച്ചി: നോര്‍ത്ത് പറവൂരില്‍ വന്‍ തീപിടുത്തം. തത്തപ്പിള്ളി ഗവണ്മെന്റ് ഹൈസ്ക്കൂളിന് സമീപത്തെ അന്ന പ്ലാസ്റ്റിക് കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്. കമ്പനി ഏകദേശം പൂർണമായും കത്തി നശിച്ചു.
പറവൂര്‍ ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള സംഘം സംഭവ സ്ഥലത്തെത്തി തീ അണച്ചു. തൊട്ടടുത്തുള്ള ഫയര്‍ സ്റ്റേഷനില്‍ നിന്നും വാഹനങ്ങള്‍ ഇവിടേയ്ക്ക് എത്തിച്ചാണ് തീ അണച്ചത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച കമ്പനി അവധിയായതിനാൽ വൻ ദുരന്തം ഒഴിവായി.