ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,382 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 99,32,548 ആയി.
പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞു വരികയാണ്. 24 മണിക്കൂറിനിടെ 387 പേരാണ് മരിച്ചത്. മരണ നിരക്ക് 1.45 ശതമാനമാണ്. കൊറോണയെ തുടർന്ന് 1,44,096 പേർ രാജ്യത്ത് മരണപ്പെട്ടു. നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളവർ 3.35 ശതമാനം മാത്രമാണ്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
3,32,002 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നുണ്ട്. 94,56,449 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 33,813 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 95.20 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.