കൊച്ചി: കൃത്യമായ നേട്ടങ്ങള്‍ പറയാനില്ലാത്തതു കൊണ്ടാണ് സിപിഐഎമ്മിന്റെ നേതാക്കള്‍ പ്രചരണത്തില്‍ മുന്‍പന്തിയില്‍ വരാത്തത്. സര്‍ക്കാരിന്റെ നിരവധി അഴിമതികള്‍ ഇനിയും പുറത്തു വരാനുണ്ടെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ട്രെന്‍ഡ് കേരളത്തില്‍ വീണ്ടും ആവര്‍ത്തിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കിഫ്ബി ജനങ്ങളെ കടത്തില്‍ മുക്കുന്ന പദ്ധതിയാണ്. ഉദ്യോഗസ്ഥ ഭരണമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ക്കാരിനെതിരെ ഉള്ളത് ഗുരുതര ആരോപണങ്ങളാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


